‘റെഡ് ബുക്ക്’ വിവാദത്തിൽ നിർണായക വഴിത്തിരിവ്; വീണയുടെ ഡയറിയുടെ 9 പേജുകൾ…. 

വീണയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട ‘റെഡ് ബുക്ക്’ വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. ചുവന്ന ഡയറി കണ്ടെത്തിയെന്ന ആരോപണം പിണറായി വിജയൻ നിഷേധിച്ചതിന് പിന്നാലെ, റെഡ് ബുക്കിന്റെ ഒൻപത് പേജുകളുടെ പകർപ്പ് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായ വിവരങ്ങളും പുറത്തുവരുന്നു.

റെഡ് ബുക്കിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന. ഇതിനു പുറമെ മറ്റൊരു കടലാസിലും സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയതായി ഇ.ഡി. പറയുന്നു. ഫൈജാസ്, നിഖിൽ, വാരിസ്, ഷൈജൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും രേഖയിലുള്ളത്. വിദേശ ബാങ്കുകളുടെ പേരുകളും അക്കൗണ്ട് നമ്പറുകളും ഇതിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button