സോണിയാ ഗാന്ധിയുടെ പുസ്കത്തിനെതിരെ പരിഹാസവുമായി ബിജെപി…

സോണിയാ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ ബിലോങിങ്: എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്കത്തിനെതിരെ പരിഹാസവുമായി ബിജെപി. ബിലോങിങ് എന്നതിന് പകരം പുസ്തകത്തിന് വൈറ്റ്വാഷിങ് എന്നായിരുന്നു പേര് നല്‍കേണ്ടതെന്നാണ് പരിഹാസം. പാര്‍ട്ടി വക്താവ് സി ആര് കേശവനാണ് സോഷ്യല്‍ മീഡിയയിലൂടെ പരിഹാസം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നെഹ്റു കുടുംബവും ചെയ്ത ചരിത്രപരമായ തെറ്റുകളെ സോണിയ തന്റെ പുസ്തകത്തിലൂടെ വെള്ളപൂശുന്നുവെന്നാണ് ആരോപണം.
ബാബ്റ് മസ്ജിദ് പൊളിച്ച സമയത്ത് ദുഃഖിച്ച സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് ഗുരുദ്വാരകള്‍ തകര്‍ത്തപ്പോഴും നിരപരാധികള്‍ ആക്രമിക്കപ്പെട്ടപ്പോഴും ഒരു തുള്ളി കണ്ണീര് പൊഴിച്ചോ എന്ന് അദ്ദേഹം ചോദിച്ചു. ആയിരക്കണക്കിന് നിരപരാധികളാണ് 1984ല്‍ കൂട്ടക്കൊല ചെയ്തതെന്നും സിആര്‍ കേശവന് എക്സ് പോസ്റ്റിലൂടെ പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് തന്നെ നടന്ന 26/11 ഭീകരാക്രണത്തെ ഓര്‍ത്തും സോണിയാ ഗാന്ധി കരഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. ഈ ആക്രമണത്തിന് തിരിച്ചടി നല്കാന് ഉള്‍പ്പെടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച അദ്ദേഹം ഇതിനൊക്കെയുള്ള ഉത്തരം സോണിയാ ഗാന്ധിയുടെ പുസ്തകത്തില്‍ കാണുന്നില്ലല്ലോ എന്നും കുറ്റപ്പെടുത്തി.
