ലഹരി വാങ്ങാൻ പണം നൽകിയില്ല, അമ്മയെ മകൻ…

തിരുവനന്തപുരം: പോത്തൻകോട് ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. വാവയമ്പലം ഗാന്ധിനഗർ കൈലാസത്തിൽ സന്ധ്യ(47)യ്ക്കാണ് പരിക്കേറ്റത്. മകൻ സജീവിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറ‍ഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പണം നൽകാത്തതിൻ്റെ ദേഷ്യത്തിന് വീട്ടിലെ സാധനങ്ങൾ മുഴുവൻ ഇയാൾ അടിച്ചു തകർത്തു. തുടർന്ന് മാതാവിനെ ക്രൂരമായി മർദിക്കുകയും മുതുകിൽ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

Related Articles

Back to top button