ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ മകള്‍ ഇ എം രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്നുള്ള പ്രചരണം കല്ലുവെച്ച നുണ….

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്നുള്ള പ്രചരണം കല്ലുവെച്ച നുണയെന്ന് രാധയുടെ ഭര്‍ത്താവ് സി കെ ഗുപ്തന്‍. പാര്‍ട്ടി രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്. ചികിത്സാ സംബന്ധമായ ആശുപത്രിയില്‍ നിന്നുമുള്ള ബില്ലുകള്‍ മുഴുവന്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്നുമാണ്.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇഎംഎസിന്റെ കുടുംബത്തെ അപമാനിക്കും വിധമുള്ള പ്രചാരവേലയില്‍ ആരും കുടുങ്ങിപോകരുതെന്നും ഗുപ്തന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗുപ്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ഒരു പ്രസ്താവയും ഗുപ്തന്‍ പുറത്തിറക്കിയിരുന്നു.

Related Articles

Back to top button