ദേശീയ ഫുട്‌ബോൾ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തിൽ മരിച്ചു

ദേശീയ ഫുട്‌ബോൾ താരം ബൈക്ക് അപകടത്തിൽ മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്(18) മരിച്ചത്. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ അപകടത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് മരണം സംഭവിച്ചത്.

എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലപ്പുറം തിരൂർ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌പോർട്‌സ് ഹോസ്റ്റൽ വിദ്യാർത്ഥിയായിരുന്നു സിനാൻ. നിലവിൽ അത്താണിക്കൽ എംഐസി സ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥിയാണ്.

Related Articles

Back to top button