കെഎസ്ഇബി ഓഫിസിലേക്ക് ചൂട്ടു കത്തിച്ച് യുവമോർച്ച പ്രതിഷേധം….

നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന പവർകട്ടിനും വൈദ്യുതി ബോർഡിന്റെ അനാസ്ഥയ്ക്കുമെതിരെ ചൂട്ടു കത്തിച്ച് യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാങ്കാവ് കെഎസ്ഇബി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് യുവമോർച്ച ജില്ലാ അധ്യക്ഷൻ എം.വിജിത്ത് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ഇരുട്ടിലാക്കുന്ന ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button