മദ്യലഹരിയില്‍ മകൻ്റെ ആക്രമണം….പരുക്കേറ്റ പിതാവ് മരിച്ചു….

മദ്യലഹരിയില്‍ മകന്റെ ആക്രമണത്തില്‍ പരുക്കേറ്റ പിതാവ് മരിച്ചു. മലയാറ്റൂര്‍ സ്വദേശി ദേവസിക്കുട്ടി (87) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ എത്തിയ ദേവസിക്കുട്ടിയെ പിടിച്ചു തള്ളുകയായിരുന്നു. മകന്‍ ഡേവിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ എത്തിയ പിതാവ് ദേവസിക്കുട്ടിയെ പിടിച്ചു തള്ളി. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



