തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി സൈബർ ബുള്ളിയിങ്ങിന് ഇരയാക്കുകയാണെന്ന് ആരോപിച്ച് ദിയ സന

തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി സൈബർ ബുള്ളിയിങ്ങിന് ഇരയാക്കുകയാണെന്ന് ആരോപിച്ച് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ സന. ഇൻഫ്ലുവൻസർ സജ്‌ന നൂറിനെതിരെ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയതായി ദിയ അറിയിച്ചു.താൻ എംഡിഎംഎ ഉപയോഗിക്കുന്നുവെന്ന തരത്തിൽ സജ്‌ന നൂർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ദിയയുടെ ആരോപണം. ഈ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം തന്റെ വീട്ടിൽ പരിശോധന നടത്തിയെന്നും, എന്നാൽ പരിശോധനയിൽ ലഹരിവസ്തുക്കളോ മറ്റേതെങ്കിലും നിയമവിരുദ്ധ വസ്തുക്കളോ കണ്ടെത്താനായില്ലെന്നും ദിയ പറഞ്ഞു. തന്റെ കൈവശം എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തെളിവുകളുണ്ടെന്നും, വ്യാജ ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും ദിയ ആരോപിച്ചു. ഇതുസംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ദിയ ആരോപിച്ചു.

Related Articles

Back to top button