മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസുകാരനോട് ക്രൂരത….

കൊച്ചി: വൈപ്പിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ മുത്തശ്ശിക്കൊപ്പം എത്തിയ 16 വയസ്സുകാരനെ സബ് ഇൻസ്പെക്ടർ (എസ്‌ഐ) ക്രൂരമായി മർദിച്ചതായി പരാതി. സ്റ്റേഷനിൽ ചോദ്യം ചെയ്യലിനിടെ മുത്തശ്ശിയുടെ കേൾവിക്കുറവിനെക്കുറിച്ച് സംസാരിച്ചതിനാണ് കൗമാരക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ കരണത്തടിച്ചത്. സംഭവത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ, ശിശുക്ഷേമ സമിതി എന്നിവർക്ക് കുട്ടിയുടെ കുടുംബം പരാതി നൽകി.

Related Articles

Back to top button