സംഘർഷം, മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു, ഒരാൾ കസ്റ്റഡിയിൽ

കുറ്റ്യാടി നിട്ടൂരിൽ സംഘർഷം. മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഒരു പെൺകുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ബൈക്കുകളിലെത്തിയ സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നു.പരിക്ക് സരമയുള്ളതല്ലെന്നാണ് വിവരം. ഇന്നലെ രാത്രി ആണ് അതിക്രമമുണ്ടായത്. ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ടുള്ള അടുപ്പമാണ് അക്രമത്തിന് പിന്നിലെ കാരണം. 3 ബൈക്കുകളിലെത്തിയ 6 അംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ നൽകിയ വിവരം. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിലെ ശ്രീജിത്ത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button