കേന്ദ്ര സർക്കാരിന് 7 ദിവസം സമയം പ്രഖ്യാപിച്ച് സിജെപി, അതിനകം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പുറത്താക്കിയില്ലെങ്കിൽ…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത സമാധാനപരമായ പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന് ഏഴു ദിവസത്തെ സമയപരിധി പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. എട്ടുലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട നിവേദനം നൽകിയിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നതെന്നും വരും ദിവസങ്ങളിൽ ഭാവി പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും സി ജെ പി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സി ജെ പിയുടെ പ്രതിഷേധങ്ങൾ സമാധാനപരവും ജനാധിപത്യപരവുമായിരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ഇന്ന് ജന്തർ മന്ദിറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് സി ജെ പി നേതാക്കൾ നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Back to top button