വിജനമായ പ്രദേശത്ത് അപകടസാധ്യത തോന്നുന്നുണ്ടോ?, ഒറ്റ ക്ലിക്കിൽ..

യാത്രകളിലോ വിജനമായ പ്രദേശങ്ങളിലോ അപകടസാധ്യതയോ ആശങ്കയോ നേരിട്ടാൽ ഇനി ഭയക്കേണ്ടതില്ല. പൊതുജനങ്ങൾക്ക് ഏതു നിമിഷവും അടിയന്തര പൊലീസ് സഹായം ലഭ്യമാക്കാൻ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പിൽ’ (Pol App) അത്യാധുനിക SOS സംവിധാനം സജ്ജമാണെന്ന് കേരള പൊലീസ് അറിയിച്ചു.

അപകടസൂചന തോന്നുമ്പോൾത്തന്നെ ആപ്പിലെ SOS ബട്ടൺ ഒരുതവണ അമർത്തിയാൽ മതിയാകും. സെക്കൻഡുകൾക്കകം കൃത്യമായ GPS ലൊക്കേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറപ്പെടും. ഇതോടെ തൊട്ടടുത്തുള്ള പൊലീസ് പട്രോളിങ് വാഹനത്തിലേക്ക് ഉടൻ സന്ദേശമെത്തുകയും പൊലീസ് സംഘം സ്ഥലത്തേക്ക് തിരിക്കുകയും ചെയ്യും.

‘ഇതിനുപുറമേ, ആപ്പിൽ മുൻകൂട്ടി സേവ് ചെയ്തിട്ടുള്ള നിങ്ങളുടെ അടിയന്തര കോൺടാക്റ്റുകളിലേക്ക് (Emergency Contacts) ലൊക്കേഷൻ സഹിതമുള്ള സന്ദേശം തത്സമയം എത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്’- കേരള പൊലീസ് അറിയിച്ചു.

Related Articles

Back to top button