ബിരുദധാരികൾക്ക് ഇന്ത്യൻ റെയിൽവേയിൽ അവസരം

ഇന്ത്യൻ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് പുതിയ അവസരം. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) അപേക്ഷ ക്ഷണിച്ചു. സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിഫിക്കേഷൻ (CEN) നമ്പർ 08/2026 പ്രകാരമാണ് നിയമനം. രാജ്യത്തെ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾക്ക് കീഴിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2026 മുതൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നിയമനത്തിന് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്മെന്റ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് നടപടികൾ, ഒഴിവുകളുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി (RRB) ആകെ 1,265 ഒഴിവുകളാണ് ഉള്ളത്. രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സോണുകളിലേക്ക് യോഗ്യരായ ബിരുദധാരികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
ഒക്ടോബർ 27 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നവംബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി അപേക്ഷാ നടപടികൾ പൂർത്തിയാക്കാം.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിച്ച് യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരിശോധിക്കണം. അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റുകളും ഓൺലൈൻ അപേക്ഷാ പോർട്ടലും ഉപയോഗിക്കാം.
ഔദ്യോഗിക വെബ്സൈറ്റ്: https://rrb.indianrailways.gov.in/
ഓൺലൈൻ അപേക്ഷ: https://www.rrbapply.gov.in/



