കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളും വിശദമായി പരിശോധിക്കാം.

ഒഴിവുകൾ

1. ഇ.സി.ജി ടെക്‌നീഷ്യൻ ട്രെയിനി

  • ഒഴിവുകളുടെ എണ്ണം: മൂന്ന്
  • യോഗ്യത: എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി
  • പ്രതിമാസ വേതനം: 14,500 രൂപ.

2. ഇ.സി.ജി ടെക്‌നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം: രണ്ട്
  • യോഗ്യത: എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി
  • വേതനം: 19,000 രൂപ.

3. എക്കോ ടെക്‌നീഷ്യൻ ട്രെയിനി

  • ഒഴിവുകളുടെ എണ്ണം: രണ്ട്
  • യോഗ്യത: കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
  • വേതനം :10,000 രൂപ

4. സ്റ്റാഫ് നഴ്‌സ്

  • ഒഴിവുകളുടെ എണ്ണം: ഒന്ന്
  • യോഗ്യത: ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറി/ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
  • സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
  • വേതനം: 19,000 രൂപ.

Related Articles

Back to top button