തിരുവനന്തപുരത്ത് കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി പിടിയിൽ…

തിരുവനന്തപുരം: കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുള്ളിക്കോണം ആറ്റരികത്തു വീട്ടിൽ ആർ. രാഹുൽ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. രാഹുലിൽ നിന്ന് 2.523 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.
ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഗിരീഷ്, പ്രേമനാഥൻ, ബിജു, പ്രിവന്റീവ് ഓഫീസർ ഷജീം, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകേഷ്, കിരൺ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



