വിന്‍ഡീസിനെതിരെ സഞ്ജുവും വൈഭവും അഭിഷേകും ഒന്നിച്ച് ഇറങ്ങില്ല’…

ഏഷ്യൻ ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ഓർഡറിനെക്കുറിച്ച് സുപ്രധാന നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവരടങ്ങുന്ന ടോപ്പ് ഓർഡർ കൂട്ടുകെട്ട് വിൻഡീസിനെതിരായ പരമ്പരയിൽ തുടരാൻ സാധ്യതയില്ലെന്ന് കാർത്തിക് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ ജപ്പാനിലെ സ്പിൻ പിച്ചുകളിൽ ഒരു പേസറെ മാത്രം ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിച്ചത്. അതിനാൽ അഭിഷേകും വൈഭവും ഓപ്പൺ ചെയ്യുകയും സഞ്ജു സാംസൺ മൂന്നാം നമ്പറിലിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ടീം കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് ക്രിക്ബസിനോട് സംസാരിക്കവെ കാർത്തിക് ചൂണ്ടിക്കാട്ടി:



