ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെടുത്തതിനെ സ്വാഗതം ചെയ്ത് ട്രംപ്….

എന്‍വിഡിയ കമ്പനിയുടെ സിഇഒ, ബോര്‍ഡ് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ജെന്‍സന്‍ ഹുവാങിനെ തിരിച്ചെടുത്ത നടപടിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹുവാങ്ങിനെ തിരിച്ചെടുക്കാനുള്ള എന്‍വിഡിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനം നീതിയുക്തമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഹുവാങ് മികച്ച രാജ്യസ്നേഹിയും ദേശീയ നിധിയുമാണ് എന്നും ട്രംപ് അഭിപ്രായപ്പെട്ടു.ഹുവാങ്ങിനെ വീണ്ടും ചീഫ് നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ജെന്‍സണ്‍ ഹുവാങ് നിയമം ലംഘിച്ചതായി അമേരിക്കന്‍ സര്‍ക്കാരിന്റെ പക്കല്‍ യാതൊരു തെളിവുമില്ല. അറ്റോര്‍ണി ജനറല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹുവാങ്ങിന്റെ നേതൃത്വം എന്‍വിഡിയയ്ക്ക് മാത്രമല്ല, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നും ട്രംപ് കുറിച്ചു.

Related Articles

Back to top button