കായംകുളത്തെ ഷാപ്പിൽ നിന്നും സ്പിരിറ്റും മാൻകൊമ്പും പിടികൂടി

എക്സൈസ് വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ സ്പിരിറ്റ് വേട്ട. ഓച്ചിറ ഞക്കനാൽ ആശാന്റെയ്യത്ത് വീട്ടിൽ അശോകൻ എന്നയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 85 ലിറ്റർ സ്പിരിറ്റും മാൻകൊമ്പുമാണ് പിടികൂടിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള കായംകുളത്തെ ഷാപ്പിൽ മാനിറച്ചി വിറ്റിരുന്നതായും സംശയമുണ്ട്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ആർ.ജി.രാജേഷ്, രജിത്ത്. കെ.ആർ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, കൊല്ലം ഐബി പ്രിവന്റ്റീവ് ഓഫീസർ മനു ആർ എന്നിവരും കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഷാപ്പുകളിലെ കള്ളിൽ സ്പിരിറ്റ് കലക്കുന്നതിനായി ചില്ലറയായി സ്പിരിറ്റ് എത്തിക്കുകയാണ് പ്രതിയുടെ രീതിയെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Related Articles

Back to top button