കളിച്ചും രസിച്ചും സ്ഥാനാർത്ഥികളെ അറിയാം.. കാലിക്കറ്റ് സർവകലാശാലാ തെരഞ്ഞെടുപ്പിൽ ഗെയിമിങ് ആപ്പുമായി എസ്എഫ്ഐ

കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹൈടെക് വിപ്ലവം തീർത്ത് എസ്എഫ്ഐ. പരമ്പരാഗത പോസ്റ്ററുകൾക്കും ലഘുലേഖകൾക്കും ഒപ്പം വിദ്യാർത്ഥികളിലേക്ക് സ്ഥാനാർത്ഥികളെ വേഗത്തിൽ എത്തിക്കാൻ ഗെയിമിങ്ങിന്റെ അത്യാധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സംഘടന. തങ്ങളുടെ പാനലിലെ സ്ഥാനാർത്ഥികളുടെ പേരുകളും അവർ മത്സരിക്കുന്ന പ്രധാന സ്ഥാനങ്ങളും ലളിതമായി വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ വെബ് ആപ്പ് ക്യാമ്പസിലും സമൂഹമാധ്യമങ്ങളിലും വലിയ തരംഗമായിക്കഴിഞ്ഞു.

ബലൂൺ പോപ്പിങ് (Balloon Popping), മെമ്മറി ഫ്ലിപ്പ് (Memory Flip), മാച്ച് ദി ഫോളോയിങ് (Match the Following) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളികളാണ് ആപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. ഗെയിമുകൾ കളിക്കുന്നതിലൂടെ സ്ഥാനാർത്ഥികളുടെ പേരുകൾ രസകരമായി മനഃപാഠമാക്കാനും ഓരോ സ്ഥാനത്തേക്കും മത്സരിക്കുന്ന മുഖങ്ങളെ കൃത്യമായി തിരിച്ചറിയാനും വിദ്യാർഥികൾക്ക് സാധിക്കും.

Related Articles

Back to top button