ബസ് സ്റ്റോപ്പിൽ നിന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ  വെറുതെവിട്ട് കോടതി.. മാവേലിക്കരയിൽ

മാവേലിക്കര: ബസ് സ്റ്റോപ്പിൽ നിന്ന വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു. 2014ൽ ചാരുംമൂട് ബസ് സ്റ്റോപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിവരാമൻ (80) എന്നയാളെ കല്ലുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതിയായ വിശ്വനാഥൻ പിള്ള (67)യെ മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജി ശ്രീദേവി വി.ജി വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്.

കൊലപാതകത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി 90 ദിവസം ജയിൽ വാസം  അനുഭവിച്ചിരുന്നു. 2023ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. മൂന്ന്  വർഷത്തെ  വിചാരണ നടപടികൾക്ക് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ ഉണ്ടായ വീഴ്ചകളും, തെളിവുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിലെ അപാകതകളും, സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കുവേണ്ടി അഡ്വ.ജിഷ്ണുദാസ് അത്തിമുറ്റം, അഡ്വ.സന്ദീപ് സുകുമാരൻ, അഡ്വ.വരുൺ കെ.പി, അഡ്വ.അമിത് കൃഷ്ണൻ എന്നിവർ കോടതിയിൽ ഹാജരായി.

Related Articles

Back to top button