സൗദിയില്‍ വീണ്ടും ഹൂതി ആക്രമണശ്രമങ്ങള്‍…

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി. റിയാദില്‍ 2 ബാലിസ്റ്റിക് മിസൈലുകളും കിഴക്കന്‍ പ്രവിശ്യയിലേക്ക് വന്ന 3 ബാലസ്റ്റിക് മിസൈലുകളും തെക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ട 4 ഡ്രോണുകളുമാണ് തകര്‍ത്തത്. ഇതിനിടെ, ഹൂതികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് യമനില്‍ സൈനിക നടപടികള്‍ ശക്തമായി തുടരുകയാണ്.

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി ഇന്ന് രാവിലെ ഹൂതികള്‍ തൊടുത്ത 3 ബാലസ്റ്റിക് മിസൈലുകള്‍ സഖ്യസേന പ്രതിരോധിക്കുകയും തകര്‍ക്കുകയും ചെയ്തു. ഇതിന് പുറമെ സൗദിയുടെ തെക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 4 ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകര്‍ത്തു. ഉച്ചയ്ക്ക് ശേഷം റിയാദില്‍ 2 ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. അല്‍-ഖര്‍ജ്, അബഹ, ഖമീഷ് മുശൈത്ത്, നജ്‌റാന്‍, ഹരീഖ്, കിഴക്കന്‍ പ്രവിശ്യ, തെക്കന്‍ മേഖല ഉള്‍പ്പെടെ സൗദിയുടെ പല ഭാഗത്തും സിവില്‍ ഡിഫന്‍സിന്റെ അപായ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. അതേസമയം യമനില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടിയാണ് യമന്‍ സൈന്യം നല്‍കുന്നത്.

Related Articles

Back to top button