ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം….മരിച്ചവരിൽ മലയാളിയും….

ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. തൂണേരി സ്വദേശി വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്. അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും ഉൾപ്പെടുന്നതായി ഖത്തർ അറിയിച്ചിരുന്നു. സ്ഫോടനത്തിൽ 66 പേർക്കാണ് പരുക്കേറ്റത്. വ്യാവസായ കേന്ദ്രത്തിലെ പ്ലാൻ്റിൽ അറ്റകുറ്റ പ്രവൃത്തിക്കിടെയാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച രാത്രിയാണ് റാസ് ലഫാൻ വ്യവസായ മേഖലയിൽ സ്ഫോടനം ഉണ്ടായത്. എൽഎൻജി നിർമാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സാങ്കേതിക പിഴവുണ്ടായെന്നാണ് ആഭ്യന്തരമന്ത്രാലയവും ഖത്തർ എനർജിയും വ്യക്തമാക്കുന്നത്.

Related Articles

Back to top button