എരുമേലിയിൽ വൻ ലഹരിവേട്ട

കൊറിയർ വഴി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്ന് പോലീസ് പിടികൂടി. നിരോധിത പട്ടികയിലുള്ള 310 കുപ്പി ‘മെഫെന്റർമൈൻ സൾഫേറ്റ് ഇഞ്ചക്ഷൻ’ (Mephentermine Sulphate Injection) ആണ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടിയിലായത്.

ലഹരിവിപണിയിൽ ഈ മരുന്നിന് ലക്ഷങ്ങൾ വിലയുണ്ട്. കണ്ടെടുത്ത 310 ഓളം ബോട്ടിൽ മരുന്നുകൾ തുടർനടപടികൾക്കായി കോട്ടയം ഡ്രഗ് കൺട്രോൾ ബോർഡിന് കൈമാറി.

റോഡ് മാർഗമുള്ള പരിശോധനകൾ ശക്തമായതോടെ പോലീസിന്റെ കണ്ണുവെട്ടിച്ച് കൊറിയർ സർവീസുകൾ വഴി ലഹരിവസ്തുക്കൾ എത്തിക്കാനുള്ള മാഫിയ നീക്കമെന്നാണ് പ്രാഥമിക നിഗമനം. തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനായി എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പാഴ്‌സൽ അയച്ചവരെയും കൈപ്പറ്റാനെത്തേണ്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button