സാമ്പത്തിക തട്ടിപ്പ് കേസ്…. തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍‌…

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവനന്തപുരം ഡിസിസി അം​ഗം അറസ്റ്റിൽ. ഡോക്ടറുടെ പക്കൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ പിടിയിലായത്. ആശുപത്രിക്കെതിരെ വ്യാജവാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എകെജി സെന്‍ററിന് നേർക്ക് ബോംബെറിഞ്ഞ കേസിലും സുഹൈൽ ഷാജഹാൻ പ്രതിയാണ്. ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. പേട്ട പൊലീസാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഗുണ്ടകളെ സംഘടിച്ച് തൂഫാൻ യോഗം നടത്തിയതും സുഹൈലാണ്. പണം വാങ്ങാൻ വന്നപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തുന്ന കാര്യം ആശുപത്രി അധികൃതർ പേട്ട പൊലിസിനെ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Back to top button