മണ്ണന്തല രജ്ഞിത്ത് വധക്കേസ് – സി.പി.എം പ്രതികൾ എല്ലാവരും കുറ്റക്കാർ…. രാഷ്ട്രീയ സമ്മർദ്ദങ്ങൾ കോടയിൽ വിലപ്പോയില്ല……

ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ആയിരുന്ന മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ വിചാരണ നേരിട്ട പതിനൊന്ന് സി.പി.എമ്മുകാരായ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് സുധാകാന്താണ് പ്രതികളായ അമ്പലമുക്ക് കൃഷ്ണകുമാർ, ഹരിപ്രസാദ്, അജി കുമാർ എന്നു വിളിക്കുന്ന മൊട്ട അജി, രജ്ഞിത്ത് കുമാർ എന്ന ചുക്രൻ രഞ്ജിത്ത്, സുരേഷ് കുമാർ എന്ന കരാട്ടെ സുരേഷ്, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കരസുബ്രഹ്മണ്യം, ഗോഡ്വിൻ ഡെന്നീസ്, കണ്ണൻ സുരേഷ്, ഗോപാലൻ സുരേഷ് എന്നിവർ കുറ്റക്കാാണെന്ന് കണ്ടെത്തിയത്. കേസിലെ പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
2007 ഒക്ടോബർ 17ന് മണ്ണൻതല കോട്ടമുകളിൽ എം.സി റോഡിൽ രഞ്ജിത്തിന്റെ വിനായക ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് എന്ന കടയിൽ വെളുപ്പിന് 5.50ന് ണ്ട് കാറിലും ഒരു ബൈക്കിലുമായി എത്തിയ പ്രതികൾ കടയിൽ കടന്നുകയറി രഞ്ജിത്തിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. രഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന് വേണ്ടി സി.പി.എം നേതാവായ ഹരിപ്രസാദ്, മൊട്ട അജി, ചുക്രൻ രജ്ഞിത്ത്, കരാട്ടെ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ശങ്കുമുഖത്തുള്ള വാടകവീട്ടിൽ നടത്തിയ ഗൂഡാലോചനക്ക് ശേഷം കൊലപാതകം നടന്നതിൻ്റെ തലേദിവസം സന്ധ്യയോടുകൂടി ഹരിപ്രസാദും മറ്റൊരാളും കാറിൽ സ്ഥലത്തെത്തി പരിസരം വീക്ഷിച്ചു എന്നും തുടർന്ന് പിറ്റേ ദിവസം കേസിലെ ഏഴാം പ്രതിയായ ഫിറോസ് ഖാൻ ഓടിച്ചുകൊണ്ടുവന്ന മാരുതി ആൾട്ടോ കാറിൽ കൃഷ്ണകുമാർ, വെള്ളി നാരായണൻ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ് എന്നിവർ സ്ഥലത്തെത്തിയെന്നും ഈ സമയം വിഷ്ണു വിനോദ് മറ്റൊരു കാറിലും ശങ്കര സുബ്രഹ്മണ്യം, ഗോഡ്വിൻ ഡെന്നീസ് എന്നിവർ ഒരു മോട്ടോർ സൈക്കിളിലുമായി സ്ഥലത്തെത്തിയെന്നും തുടർന്ന് രജ്ഞിത്തിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഒരുമിച്ച് സ്ഥലം വിട്ടുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
തുലാമാസം ഒന്നാം തീയതിയാണ് സംഭവ നടന്നത്. രാവിലെ ക്ഷേത്ര ദർശനത്തിന് പോയ സമീപവാസിയായ ഒരു ഓട്ടോ ഡ്രൈവർ, രജ്ഞിത്തിൻ്റെ കടയിൽ രാവിലെ പാൽ വാങ്ങാൻ എത്തിയാൾ എന്നിവരെയാണ് ദൃക്സാക്ഷികളായി കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കൽ വിസ്തരിച്ചത്. സംഭവ സമയം കൂട്ടുപ്രതിയുടെ വെട്ട് അബദ്ധവശാൽ ഏറ്റ് കേസിലെ ഒന്നാംപ്രതിയായ അമ്പലമുക്ക് കൃഷ്ണകുമാർ എന്ന എന്നയാളുടെ കൈകളിൽ പരിക്കേറ്റിരുന്നു. ഇയാൾ നാഗർകോവിൽ സുശ്രുഷ ഹോസ്പിറ്റലിൽ വ്യാജ പേരിൽ ചികിത്സ തേടിയെന്നും കോടതിയിൽ തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചു.
കേസിൻ്റെ അന്വേഷണം തങ്ങളുടെ നേർക്ക് തിരിയുന്നതായി മനസിലാക്കിയ ഹരിപ്രസാദും സംഘവും ഇതിനിടെ ഒളിവിൽ പോയിരുന്നുവെങ്കിലും കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇതിനിടെ സി.പി.എം ഏരിയ സെക്രട്ടറി സ്റ്റേഷനിൽ എത്തി പ്രതികളെ കൂട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്തി വിവാദമാകുകയും ചെയ്തികരുന്നു. ശക്തമായ രാഷ്ട്രീയ സമ്മർദ്ദങ്ങൾ തുടക്കം മുതൽ ഉണ്ടായ കേസിൽ സീനിയർ ക്രിമിനൽ അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി വെക്കണമെന്നുള്ള രജ്ഞിത്തിൻ്റെ കുടുംബാംഗങ്ങളുടെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാകാതിരുന്നതിനെ തുടർന്ന് രജ്ഞിത്തിൻ്റെ മാതാവ് കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കായംകുളം സ്വദേശിയായ അഡ്വ പ്രതാപ് ജി.പടിക്കലിനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.
കേരളത്തിൽ ഒട്ടേറെ പ്രമാദമായ കൊലപാതകക്കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായ പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഈ കേസിൽ കോടതിയിൽ ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 41 സാക്ഷികളെ വിസ്തരിച്ചിരുന്നു. 150 റിക്കാർഡുകളും 75 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. കേസിലെ രണ്ടാം പ്രതി വെള്ളി നാരായണൻ ഒളിവിൽ പോയതിനെ തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.



