ആലപ്പുഴ ദേശീയപാതയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു…..

ആലപ്പുഴ: ദേശീയപാതയിൽ കരിയിലക്കുളങ്ങരയിൽ കാറും ബുള്ളറ്റ് ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ആലപ്പുഴ മുട്ടം സ്വദേശിയായ ഖലീൽ ആണ് മരിച്ചത്. കായംകുളം ഭാഗത്തേക്ക് ബുള്ളറ്റിൽ പോവുകയായിരുന്ന ഖലീലിന്റെ വാഹനവും എതിർദിശയിൽ എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഖലീൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് രണ്ടായി ഒടിഞ്ഞുപോയി. ഉടൻ തന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Related Articles

Back to top button