വിരാട് കോലിയെ രൂക്ഷമായി വിമര്‍ശിച്ച് കപില്‍ ദേവ്….

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കപില്‍ ദേവ്. ഈ തീരുമാനം കോലിയുടെ കരിയറിലെ ഏറ്റവും വലിയ അബദ്ധമാണെന്ന് കപില്‍ ദേവ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സിന് അരികില്‍ എത്തിനില്‍ക്കേ കഴിഞ്ഞ വര്‍ഷം മേയ് 12നായിരുന്നു വിരാട് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ജനുവരി മൂന്നിന് സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു അവസാന ടെസ്റ്റ്. വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്പോള്‍ 123 ടെസ്റ്റില്‍ 46.85 ശരാശരിയോടെ 9,230 റണ്‍സ് ആയിരുന്നു കോലിയുടെ സമ്പാദ്യം. ഇതില്‍ 30 സെഞ്ച്വറി.
കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. പ്രായം 36 ആയെങ്കിലും യുവതാരങ്ങളെ വെല്ലുന്ന ശാരീരിക ക്ഷമതയാണ് കോലിക്ക്. ടെസ്റ്റില്‍ നിന്ന് വിരമിച്ച തീരുമാനം കരിയറിലെ ഏറ്റവും വലിയ അബദ്ധമാണ്. പത്ത് വര്‍ഷം കഴിയുമ്പോള്‍ കോലി ഏറ്റവും കൂടുതല്‍ പശ്ചാതപിക്കുക ഈ തീരുമാനത്തെ ഓര്ത്തായിരിക്കുമെന്നും കപില്‍ ദേവ്. 2024ലെ ലോകകപ്പ് വിജയത്തിന് പിന്നാലെ കോലി ട്വന്റി 20യില്‍ നിന്ന് വിരമിച്ചിരുന്നു. പിന്നാലെ ടെസ്റ്റിനോടും വിടപറഞ്ഞ കോലി ഏകദിനത്തില്‍ മാത്രമാണിപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നത്.



