എൽപിഎസ്ടി സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക്…വളർമതി ആശുപത്രിയിൽ നിരാഹാരം തുടരുന്നു…

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽപിഎസ്ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍റെ സമരത്തിൽ നിർണ്ണായക വഴിത്തിരിവ്. സമരസമിതിയുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേരിട്ടുള്ള ഇടപെടലുണ്ടായത്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സമരസമിതിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ചർച്ച എപ്പോൾ, എവിടെ വെച്ച് നടക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇന്ന് ആലപ്പുഴ ജില്ലയിലാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് ഔദ്യോഗിക പരിപാടികളുള്ളത്.

Related Articles

Back to top button