കാസർകോട് ഡിസിസി പ്രസിഡൻറ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പരാതി

കാസർകോട്: കാസർകോട് ഡിസിസി പ്രസിഡൻറ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പരാതി. കെപിസിസിക്ക് ആണ് പരാതി നൽകിയത്. കെപിസിസി സെക്രട്ടറിയും മുൻ എം പി രാമറായിയുടെ മകനുമായ സുബ്ബയ്യ റായി ആണ് പരാതി നൽകിയത്. ഫൈസൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുന്നു. ഡിസിസി ഓഫീസിൻറെ മൂന്നാം നിലയ്ക്ക് വേണ്ടി അന്തരിച്ച രാമറായിയുടെ പേരിടാൻ 20 ലക്ഷം നൽകാൻ ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്.

അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞികണ്ണൻറെ പേരിട്ട് കെട്ടിടം നിർമ്മിക്കാനുള്ള പിരിവാണ് ഇപ്പോൾ നടത്തുന്നതെന്നും പരാതിയിലുണ്ട്. അതേസമയം, സുബയ്യ റായിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ഡിസിസി അധ്യക്ഷൻ പി കെ ഫൈസൽ പറഞ്ഞു. അദ്ദേഹത്തെ ഫോണിൽ വിളിക്കുകയോ, രാമറായിയുടെ പേരിൽ കെട്ടിടം പണിയാമെന്ന് പറയുകയോ ചെയ്തിട്ടില്ല. തന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. കെ പി കുഞ്ഞിക്കണ്ണൻറെ പേരിടാൻ തീരുമാനിച്ചത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലോചിച്ചെടുത്ത തീരുമാനമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button