തനിഷ്ക് ജ്വല്ലറിയിലെ കവർച്ച; ആവശ്യം കാമുകിക്ക് വീട് പണിത് നൽകാൻ, നിഷാന്തിനെ കണ്ടെത്താൻ..

മധുരയിലെ തനിഷ്ക് ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ കണ്ടെത്തലുകൾ. ജ്വല്ലറി കവർച്ച നടത്തിയത് കാമുകിക്ക് വീട് പണിയാനെന്ന് പൊലീസ്. നിഷാന്ത് മോഷണം നടത്തിയത് സുഹൃത്ത് മീനാക്ഷിക്ക് വേണ്ടിയെന്നും കണ്ടെത്തൽ. ആസൂത്രണത്തിലും മീനാക്ഷിക്ക് പങ്കെന്ന് പൊലീസ് പറയുന്നു. നിഷാന്തിനായി തെരച്ചിൽ തുടരുകയാണ്. അവസാനം ഫോൺ ഓൺ ചെയ്തത് തിരുപ്പൂരിൽ എന്നും കണ്ടെത്തി. അതേ സമയം കേസിലെ പ്രതി മീനാക്ഷി ടിവികെ പ്രവർത്തകയെന്ന് പ്രചാരണം. എൻ ടി കെ നേതാവ് ദുരൈമുരുകനും പ്രതിപക്ഷ ഹാൻഡിലുകളും ആണ് ആരോപണം ഉന്നയിച്ചത്. മീനാക്ഷി ടിവികെ പതാകയുമായി നിൽക്കുന്ന ചിത്രം പ്രചരിപ്പിപ്പിക്കുകയാണ്. അതേ സമയം ഇത് വ്യാജപ്രചാരണം എന്ന് ടിവികെ മറുപടി പറയുന്നു. ചിത്രം മോർഫ് ചെയ്‍തത് എന്നും നിയമനടപടി സ്വീകരിക്കുമെന്നും ടി വി കെയുടെ മുന്നറിയിപ്പ്.

Related Articles

Back to top button