വര്‍ക്കലയില്‍ റെയിൽവേ ട്രാക്കിന് സമീപം യുവാവ് മരിച്ച നിലയില്‍… ബൈക്കും…

തിരുവനന്തപുരം: വര്‍ക്കലയ്ക്ക് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ എം. നവീൻ (21) ആണ് മരിച്ചത്. ചെറുന്നിയൂർ കട്ടിംഗിൽ റെയിൽവേ ട്രാക്കിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാർ ഉടൻതന്നെ വർക്കല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നവീന്റെ ബൈക്കും റെയിൽവേ ട്രാക്കിന് സമീപത്തായി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍നടപടികളുടെ ഭാഗമായി മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



