പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരണവുമായി ബിജെപി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ ന്യായീകരണവുമായി ബിജെപി. മംഗലാപുരം മേഖലയെ പാലക്കാട് നിന്ന് ഒഴിവാക്കുന്നതുകൊണ്ട് റെയിൽവേ വികസനത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ. ആശങ്കയുണ്ടെങ്കിൽ ബേപ്പൂരിൽ പുതിയ പോർട്ട് ആരംഭിച്ച് വരുമാന നഷ്‌ടം പരിഹരിക്കാൻ കേരളം ശ്രമിക്കണമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. മംഗലാപുരം പോർട്ടിൽ നിന്ന് റെയിൽവേ വഴിയുള്ള ചരക്ക് നീക്കമാണ് പാലക്കാട് റെയിൽവേ ഡിവിഷന്റെ പ്രധാന വരുമാനം. ഡിവിഷൻ വിഭജനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ഭാവിയിൽ സർവീസുകൾ ഉൾപ്പെടെ കുറയുമെന്നും സംസ്ഥാനം ആശങ്കപ്പെടുന്നതിനിടയിലാണ് ബിജെപിയുടെ ന്യായീകരണം.



