സ്വർണവിലയിൽ നേരിയ ഇടിവ്… പവന് 120 രൂപ കുറഞ്ഞു… പവന്…

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,270 രൂപയും ഒരു പവന് 1,14,160 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയായിരുന്നു. ഇതിൽനിന്നാണ് ഇന്ന് 120 രൂപയുടെ കുറവുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ലെന്നാണ് നൽകിയിരിക്കുന്ന നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില.

Related Articles

Back to top button