ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്….

ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നതായി പരാതി. കണ്ണൂർ പാനൂർ സ്വദേശിയുടെ 25 ലക്ഷം രൂപ അയൽവാസി തട്ടിയെടുത്തെന്നാണ് പരാതി. പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനാണ് തട്ടിപ്പ് നടത്തിയത്. അയൽവാസിയായ ദാമോദരനിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്. കേന്ദ്രസർക്കാരിൽ സ്വാധീനമുണ്ടെന്നും മകന് ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം. ഐഎഎസ് ഓഫീസർമാർ എന്ന വ്യാജേന രണ്ട് പേർ ദാമോദരനെ വിളിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സുന്ദരൻ ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസ് എടുത്തത്.

Related Articles

Back to top button