സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ചു….

തൃശ്ശൂർ ചേറ്റുപുഴയിൽ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ചു. പുല്ലഴി സ്വദേശി റോസ് ഗാർഡൻ സ്ട്രീറ്റ് നമ്പർ മൂന്നിൽ മാങ്കുഴി പരേതനായ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മനക്കൊടിയിൽ അമ്മ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു അനിത. ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെൻ്ററിനു മുന്നിൽവെച്ചായിരുന്നു അപകടം. തൃശ്ശൂർ കാഞ്ഞാണി പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ ബസ് ഇവരുടെ സ്കൂട്ടറിൽ തട്ടുകയും ബസിനടിയിലേക്ക് വീണ അനിതയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അനിത മരണപ്പെട്ടു.

Related Articles

Back to top button