ഓടിക്കൊണ്ടിരുന്ന കർമ്മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു….

പഞ്ചാബ്: പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന കർമ്മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. അമൃത്സറിനും ന്യൂ ജൽപൈഗുരിക്കും ഇടയിൽ സർവീസ് നടത്തുന്ന 12508-ാം നമ്പർ കർമ്മഭൂമി എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

ട്രെയിനിന്റെ എഞ്ചിനിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ തീപിടിത്തത്തിന്റെ യഥാർഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി. ട്രെയിനിന്റെ വിവിധ കോച്ചുകളിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായോ ജീവൻ നഷ്ടപ്പെട്ടതായോ റിപ്പോർട്ടില്ല.

Related Articles

Back to top button