തിരുവനന്തപുരത്ത് കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം.. കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം. കിളിമാനൂർ കുറവൻകുഴിയിലാണ് സംഭവം.
അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട റാന്നി സ്വദേശി ജിൻസണാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റാന്നിയിൽനിന്ന് യാത്രക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കാർ എതിർദിശയിൽനിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവറെ കൂടാതെ രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നു. ഇവർക്ക് പരിക്കുകളില്ല.
നാട്ടുകാർ ചേർന്ന് ജിൻസണെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.



