ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി സോളാർ പ്രോസ്യൂമേഴ്സ് ഫോറം

ഡിബിഎഫ്ഒഒ കരാറുകൾ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ സാമ്പത്തിക നഷ്ടവും ഉത്തരവാദിത്തവും സംബന്ധിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ഡൊമെസ്റ്റിക് ഓൺ ഗ്രീഡ് സോളാർ പവർ പ്രൊസ്യൂമേഴ്സ് ഫോറം കേരള ഘടകം ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ പരിഗണനയിലുള്ള ഹർജിയിൽ അസോസിയേഷൻ പ്രസിഡൻറ് എം. അബ്‍ദുൽ സത്താർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉൽപ്പാദനം, പ്രസരണം, വിതരണം എന്നീ മേഖലകളിലെ ഘടനാപരമായ പരിഷ്കാരങ്ങൾക്കും വൈദ്യുതി വാങ്ങൽ കരാറുകളിലെ സുതാര്യതയ്ക്കും ഊന്നൽ നൽകുന്നതാണ് സത്യവാങ്മൂലം.

Related Articles

Back to top button