കോട്ടൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ

കോട്ടൂർ അണകാൽ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. രാവിലെ അണകാൽ ആദിവാസി ഊരിലെ നിവാസികളാണ് കാട്ടാനയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനപാലകരും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ആനയുടെ മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ലെന്നും വിശദമായ പരിശോധനകൾക്ക് ശേഷമേ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകൂ.
മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. വെറ്ററിനറി സർജന്മാരുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആനയുടെ മൃതദേഹം ചട്ടപ്രകാരം വനത്തിനുള്ളിൽ തന്നെ മറവ് ചെയ്യും. വന്യജീവി സംഘർഷം നിലനിൽക്കുന്ന മേഖലയായതിനാൽ സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



