തനിക്കെതിരെ കേസ് കൊടുത്തതിൽ ഗൂഢാലോചന…സനൽ കുമാർ ശശിധരൻ…

തിരുവനന്തപുരം: തനിക്കെതിരെ കേസ് കൊടുത്തതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. എറണാകുളം മുൻസിഫ് കോടതിക്ക് വിലക്ക് നൽകാൻ ആകുമോ എന്ന് അറിയില്ല. കോടതി നോട്ടീസ് നൽകുകയോ തനിക്ക് സമൻസ് നൽകുകയോ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കോടതിയുടെ വിലക്ക് തനിക്ക് ബാധകമല്ലെന്നും സനൽ കുമാർ ശശിധരൻ പറഞ്ഞു.
മാനനഷ്ടക്കേസിനെ നിയമപരമായി തന്നെ നേരിടും. മഞ്ജുവാര്യർക്ക് അതോറിറ്റിക് മുന്നിൽ വരാതിരിക്കാൻ ഉള്ള ഗിമിക് ആണ് ഇത്. അവർ സെക്സ് റാകറ്റിന്റെ പിടിയിലാണ്. അതോറിറ്റിക് മുന്നിൽ അപ്പിയർ ചെയ്യേണ്ടത് കൊണ്ടാണ് ക്രിമിനൽ കേസ് കൊടുക്കാത്തതെന്നും സനൽ കുമാർ പറഞ്ഞു.



