ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും..

ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ രണ്ട് മേഖലാ ക്ലസ്റ്ററുകളായി തിരിച്ച് പ്രധാന നേതാക്കൾക്ക് ചുമതലകൾ നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എം.ടി രമേശിനും എസ്. സുരേഷിനുമാണ് മേഖലാ ചുമതല. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളുടെ ചുമതല എം.ടി രമേശിനാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളുടെ ചുമതല എസ്. സുരേഷിനും നൽകി. സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലകളെ രണ്ട് മേഖലകളായി തിരിച്ച് ചുമതല വിഭജിച്ചതെന്നാണ് വിവരം. അതേസമയം ശോഭാ സുരേന്ദ്രന് ദേശീയതലത്തിൽ പ്രോഗ്രാം ഇൻ ചാർജ് ചുമതല നൽകി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ചുമതല അനൂപ് ആന്റണിക്കാണ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ സംഘടനാ സംവിധാനത്തിൽ കൂടുതൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് പുതിയ ചുമതല വിഭജനമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button