റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ..

നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ ലോഡ്ജ് ഉടമ കടിച്ചുമുറിച്ചു. ചെറുവിരലിൽ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പരാതി. സംഭവത്തിൽ ‘ബെൻ ടൂറിസ്റ്റ് ഹോം’ ഉടമ ബെൻജോ ബേബിക്കെതിരെയും കൂട്ടാളിക്കെതിരെയും പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.ലോഡ്ജിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് താമസക്കാരൻ ചോദ്യം ചെയ്തിരുന്നു.
ഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് പിന്നീട് കയ്യേറ്റത്തിലും ആക്രമണത്തിലും കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ താമസക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നോർത്ത് എസ്ഐ ആയിരുന്ന പ്രതാപചന്ദ്രൻ ഗർഭിണിയുടെ മുഖത്തടിച്ച കേസിലെ പരാതിക്കാരിയുടെ ഭർത്താവാണ് ഈ കേസിലെ പ്രതിയായ ബെഞ്ചോ ബേബി.

Related Articles

Back to top button