ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി..

പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെയുണ്ടായ അപകടത്തിൽ‌ ഡ്രൈവർ‌ക്കായി തെരച്ചിൽ തുടരുന്നു. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിർ ആണ് ലോറിയിലുണ്ടായിരുന്നത്. ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മൺകൂന ഇടിഞ്ഞ് സമീപത്തെ കുളത്തിലേക്ക് ടിപ്പർ ലോറി മറിയുകയായിരുന്നു. കുളത്തിലെ ചെളിയിൽ ലോറി താഴ്ന്നുപോവുകയായിരുന്നു. രാവിലെ 7.30 യോടെയാണ് സംഭവം. വാഹനം പിറകോട്ട് നീങ്ങി വീഴുകയായിരുന്നു. നിലവിൽ പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടുണ്ട്. ലോറിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Related Articles

Back to top button