യാത്രക്കൂലിയെ ചൊല്ലി തർക്കം; യാത്രക്കാരനെ ഡ്രൈവർ

യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വാൻ ഡ്രൈവർ യാത്രക്കാരനെ അടിച്ചുകൊന്നു. ഡൽഹി നരൈന വിഹാർ പ്രദേശത്തായിരുന്നു സംഭവം. 35കാരനാണ് കൊല്ലപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞതായും പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഡ്രൈവർ രാജീന്ദർ കുമാർ (59), തെളിവ് നശിപ്പിക്കാൻ ഇയാളെ സഹായിച്ച ഭാര്യ കാമിനി മഖിജ , മകൻ ലക്ഷ് മഖിജ എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് പതിനേഴനായിരുന്നു സംഭവം.




