ഇവിടെ ഒരു സർക്കാരുണ്ടോ?…

കേരള സർക്കാരിനും യു ഡി എഫിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. എ ഐ സി സി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചതടക്കം ചൂണ്ടിക്കാട്ടിയ പിണറായി, ആർ എസ് എസ് അജണ്ടയ്‌ക്കൊപ്പമാണ് കോൺഗ്രസ് എന്നതിൻറെ വ്യക്തമായ തെളിവാണിതെന്ന് ആരോപിച്ചു. ദേശീയ ഗീതവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോൺഗ്രസ് കൈക്കൊള്ളുന്ന നിലപാടുകൾ അവരുടെ പ്രീണന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരള സർക്കാരും മുഖ്യമന്ത്രിയും ഗവർണറുടെ നടപടികളെ ചോദ്യം ചെയ്യാത്തതിലും ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പിണറായി വിമർശനം അഴിച്ചുവിട്ടു.



