സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക്…..

പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരിപ്പെട്ടിയിൽനിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പറവൂർ നഗരസഭ നാലാം വാർഡ് ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ്–നീതു ദമ്പതിമാരുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സ്വാതി. തിങ്കളാഴ്ച സ്കൂളിൽ പോകുന്നതിനായി യൂണിഫോം ഇസ്തിരിയിടുന്നതിനിടെയാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. സ്വാതിയുടെ കരച്ചിൽ കേട്ട് അമ്മ നീതു ഓടിയെത്തിയപ്പോൾ മുറിയിൽ താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് മെയിൻ സ്വിച്ച് ഓഫ് ചെയ്ത് സ്വാതിയെ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



