‘എഐ മനുഷ്യനെ അവരവർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് മാത്രം ചുരുക്കുന്നു’; ഡിജിറ്റൽ ലോകം ഒരു ‘എക്കോ ചേംബർ’ ആയി ..

നിർമ്മിത ബുദ്ധിയും ഡിജിറ്റൽ അൽഗോരിതങ്ങളും മനുഷ്യനെ അവരവർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് മാത്രം ചുരുക്കുകയാണെന്ന് ഡോ. ശശി തരൂർ എംപി. എല്ലാവരുടെയും ശബ്ദം കേൾക്കേണ്ട വേദിയാകേണ്ടിയിരുന്ന ഡിജിറ്റൽ ലോകം ഇന്ന് അൽഗോരിതങ്ങൾ കാരണം ഒരു ‘എക്കോ ചേംബർ’ ആയി മാറിയിരിക്കുകയാണ്. വിയോജിക്കുന്നവരെ കേൾക്കുന്നതിന് പകരം അവരെ ബ്ലോക്ക് ചെയ്യുന്ന പ്രവണതയാണ് ഇന്നുള്ളതെന്നും, എന്നാൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കാനും അറിവ് നേടാനുമുള്ള ഇടമാണ് യഥാർത്ഥ ‘അഗോറ’ എന്നും അദ്ദേഹം പറഞ്ഞു.




