തിരുപ്പരൻകുൺട്രം മലമുകളിൽ ദർഗക്കു സമീപത്തെ കൽത്തൂണിൽ കാർത്തിക മഹാദീപം തെളിക്കാൻ ഉത്തരവിട്ടിട്ടും തെളിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി

മധുര തിരുപ്പരന്കുണ്ട്രം മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ കാര്‍ത്തിക മഹാദീപം തെളിക്കാന്‍ ഉത്തരവിട്ടിട്ടും തെളിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി. കോടതിയക്ഷ്യ ഹർജിയില്‍ നടപടിയുമായി മുന്നോട്ടുപോയ സുപ്രിംകോടതി, തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. മധുര ജില്ലാ കലക്ടര്‍ക്കും തമിഴ്നാട് ഡിജിപിക്കും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തു. ക്ഷേത്ര ട്രസ്റ്റിലെ നാല് അംഗങ്ങള്‍ക്കും നോട്ടീസുണ്ട്. കല്‍ത്തൂണില്‍ നാളെ തന്നെ ദീപം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി കോടതി ഉത്തരവ്.
പ്രഥമദൃഷ്ട്യാ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനം നടന്നതായി കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില്‍ ഭരണപരമായ കുഴപ്പമുണ്ടെന്ന നിരീക്ഷണവും സുപ്രിംകോടതി നടത്തി. നാളെ ദീപം തെളിയിക്കുമ്പോള്‍ സുരക്ഷാ ചുമതല തമിഴ്നാട് പോലീസില്‍ നിന്ന് മാറ്റി. സിആര്‍പിഎഫിനാണ് കോടതി ചുമതല നല്‍കിയത്. ഇത്തരം സാഹചര്യങ്ങളില്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ട സമയം അതിക്രമിച്ചെന്ന് പറഞ്ഞ കോടതി, അല്ലാത്തപക്ഷം ഭരണഘടനാ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടി. നോട്ടീസ് നല്കിയ എല്ലാവരും 10 ദിവസത്തിനുള്ളില്‍ മറുപടി സമര്‍പ്പിക്കണം. എല്ലാവരും നേരിട്ട് കോടതിയില്‍ ഹാജരാകണം.
ട്രസ്റ്റ് ബോര്‍ഡ് പൂര്‍ണ്ണ പരാജയമാണ്. സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. കോടതിയലക്ഷ്യ ഹർജി ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും. തിരുപ്പരന്കുണ്ട്രം മലമുകളിലെ ദര്‍ഗക്കു സമീപത്തെ തര്‍ക്കവിഷയമായ ദീപത്തൂണില്‍ നവംബര്‍ 24ന് വൈകീട്ട് ആറിനും ആറരയ്ക്കുമിടയില്‍ ഒരുതവണ ദീപം തെളിയിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ കല്‍ത്തൂണില്‍ കാര്‍ത്തിക തെളിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിനു സമീപത്തെ ദീപമണ്ഡപത്തില്‍ തന്നെയാണ് ദീപം തെളിച്ചത്. ഇതിനെതിരെ ഹിന്ദു മുന്നണി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു.
