പത്തനംതിട്ട സ്വദേശിയായ എഞ്ചിനീയർ സലാലയിൽ മരിച്ചു….

പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര , പാരപ്പെട്ടി സ്വദേശി ആരാധനയിൽ രതീഷ് രാജൻ ഹൃദയാഘാതം മൂലം സലാലയിൽ മരിച്ചു. ഔഖദിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഭവാൻ എഞ്ചിനീയറിംഗ് കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു രതീഷ് . ഭാര്യ അഞ്ജലി, ഒരു മകളുണ്ട്. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.



