മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു

മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. ദൗത്യം ഇന്ന് ഫലം കണ്ടില്ലെങ്കിൽ താത്കാലികമായി അവസാനിപ്പിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. ആനയെ മയക്കുവെടി വെച്ച് റേഡിയോകോളർ ഘടിപ്പിക്കുന്ന ദൗത്യം ഈ അടുത്തൊന്നും ഉണ്ടാകില്ല. കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി വനവകുപ്പ് ഈ ദൗത്യത്തിന് പിന്നാലെയാണ്. ആനയിറങ്കൽ ഡാമിലേക്ക് ചക്കക്കൊമ്പൻ ഇറങ്ങിയതിന് തൊട്ട് പിന്നാലെ ആനയുടെ മയക്കം വിടാനുള്ള രണ്ടാം ഡോസ് വനവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരുന്നു. ഇന്ന് രാവിലെ ആറുമണി മുതൽ ചക്കക്കൊമ്പനെ മയക്കു വെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടങ്ങിയിരുന്നു. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവുമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. എന്നാൽ ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതിനാൽ ദൗത്യം വൈകി. അതിനിടെ നാലേകാലോടെ മയക്കുവെടി വെച്ചതോടെ ആന ജലാശയത്തിലേക്ക് ഇറങ്ങുകയായിരുന്നു.

Back to top button